Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : South Railway

Ernakulam

എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേഷ​നി​ല്‍ പ്ലാ​റ്റ്‌​ഫോം ന​വീ​ക​ര​ണം; ട്രെ​യി​നു​ക​ള്‍ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി

കൊ​ച്ചി: എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ പ്ലാ​റ്റ്‌​ഫോം ന​മ്പ​ര്‍ ര​ണ്ടി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു​മു​ത​ല്‍ 26 വ​രെ ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കു​ക​യും ഒ​രു ട്രെ​യി​ന്‍ വൈ​കി ഓ​ടു​ക​യും ചെ​യ്യും.


ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യ​വ:

ട്രെ​യി​ന്‍ ന​മ്പ​ര്‍ 66609 പാ​ല​ക്കാ​ട്എ​റ​ണാ​കു​ളം മെ​മു: പാ​ല​ക്കാ​ട് നി​ന്ന് രാ​വി​ലെ 7.20ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ നാ​ളെ മു​ത​ല്‍ 26 വ​രെ ആ​ലു​വ​യി​ല്‍ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ആ​ലു​വ​യ്ക്കും എ​റ​ണാ​കു​ള​ത്തി​നും ഇ​ട​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​ല്ല.

ട്രെ​യി​ന്‍ ന​മ്പ​ര്‍ 66610 എ​റ​ണാ​കു​ളം​പാ​ല​ക്കാ​ട് മെ​മു: എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ല്‍ നി​ന്ന് ഉ​ച്ച​യ്ക്ക് 2.45ന് ​പു​റ​പ്പെ​ടേ​ണ്ട ട്രെ​യി​ന്‍ നാ​ളെ മു​ത​ല്‍ 26 വ​രെ ആ​ലു​വ​യി​ല്‍ നി​ന്നാ​യി​രി​ക്കും സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ക. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ എ​റ​ണാ​കു​ള​ത്തി​നും ആ​ലു​വ​യ്ക്കും ഇ​ട​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​ല്ല.

ട്രെ​യി​ന്‍ ന​മ്പ​ര്‍ 56317 ഗു​രു​വാ​യൂ​ര്‍-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ര്‍: ഗു​രു​വാ​യൂ​ര്‍ നി​ന്ന് ഉ​ച്ച​യ്ക്ക് 1.25ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ ഇ​ന്ന് മു​ത​ല്‍ 26 വ​രെ ഇ​ട​പ്പ​ള്ളി​യി​ല്‍ സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ക്കും. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ട​പ്പ​ള്ളി​ക്കും എ​റ​ണാ​കു​ള​ത്തി​നും ഇ​ട​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​ല്ല.

ട്രെ​യി​ന്‍ ന​മ്പ​ര്‍ 66328 (06169) കൊ​ല്ലം-​എ​റ​ണാ​കു​ളം മെ​മു: കൊ​ല്ലം ജം​ഗ്ഷ​നി​ല്‍ നി​ന്ന് രാ​വി​ലെ 5.55ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ ഇ​ന്ന് മു​ത​ല്‍ 26 വ​രെ തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ തൃ​പ്പൂ​ണി​ത്തു​റ​യ്ക്കും എ​റ​ണാ​കു​ളം ജം​ഗ്ഷ​നും ഇ​ട​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​ല്ല.

ട്രെ​യി​ന്‍ ന​മ്പ​ര്‍ 16304 തി​രു​വ​ന​ന്ത​പു​രം-​എ​റ​ണാ​കു​ളം വ​ഞ്ചി​നാ​ട് എ​ക്‌​സ്പ്ര​സ്: തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ലി​ൽ നി​ന്ന് വൈ​കി​ട്ട് 5.45ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ ഇ​ന്ന് മു​ത​ല്‍ 26 വ​രെ കോ​ട്ട​യ​ത്ത് യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. കോ​ട്ട​യ​ത്തി​നും എ​റ​ണാ​കു​ള​ത്തി​നും ഇ​ട​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​ല്ല.

ട്രെ​യി​ന്‍ ന​മ്പ​ര്‍ 16305 എ​റ​ണാ​കു​ളം ക​ണ്ണൂ​ര്‍ ഇ​ന്‍റ​ര്‍​സി​റ്റി എ​ക്‌​സ്പ്ര​സ്: എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ല്‍ നി​ന്ന് രാ​വി​ലെ ആ​റി​ന് പു​റ​പ്പെ​ടേ​ണ്ട ട്രെ​യി​ന്‍ ഇ​ന്ന് മു​ത​ല്‍ 26 വ​രെ ആ​ലു​വ​യി​ല്‍ നി​ന്നാ​യി​രി​ക്കും സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ക. എ​റ​ണാ​കു​ള​ത്തി​നും ആ​ലു​വ​യ്ക്കും ഇ​ട​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​ല്ല
നി​യ​ന്ത്ര​ണം:

ട്രെ​യി​ന്‍ ന​മ്പ​ര്‍ 639 എം.​ജി.​ആ​ര്‍ ചെ​ന്നൈ-​ആ​ല​പ്പു​ഴ ഡെ​യി​ലി എ​ക്‌​സ്പ്ര​സ്: എം​ജി​ആ​ര്‍ ചെ​ന്നൈ സെ​ന്‍​ട്ര​ലി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ 26 വ​രെ 30 മി​നി​റ്റ് വൈ​കി​യോ​ടും.

 

Latest News

Corehub Up